Your Image Description Your Image Description

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി/യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയ്ക്ക് നാലു ശതമാനം ഭിന്നശേഷിസംവരണം ബാധകമാണെന്നതിൽ സർക്കാർ വ്യക്തതവരുത്തിയതിനാൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു.

ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ യോഗ്യതകളും 31.01.2024-നകം നേടിയതായിരിക്കണം. 30.12.2023-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം എൽ.പി./യു.പി. സ്‌കൂൾ ടീച്ചർ സ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച മേൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അവരോ, മറ്റു ഭിന്നശേഷിവിഭാഗക്കാരോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമർപ്പിക്കുന്ന അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ജൂൺ 29-നുശേഷം പ്രൊഫൈലിൽ ലഭ്യമാക്കും.

കായികക്ഷമതാപരീക്ഷ മാറ്റിവെച്ചു.

വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന, എൻ.സി.എ.) തസ്തികയിലേക്ക് ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ച ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ തീവ്രമായ മഴ കാരണം മാറ്റിവെച്ചു. മറ്റു ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ശാരീരിക അളവെടുപ്പിനും കായികക്ഷമതാപരീക്ഷയ്ക്കും മാറ്റമില്ല. പുതിയ തീയതി സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകും.

അഭിമുഖം മാറ്റിവെച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സർക്കാർ പോളിടെക്‌നിക്കുകളിലേക്കുള്ള ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ്-ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 104/2021) തസ്തികയിലേക്ക് ജൂലായ് 12-ന് രാവിലെ 11.30-ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *