Your Image Description Your Image Description

ബച്ചന്‍ 60 കോടി രൂപക്ക്‌ വീണ്ടും മുംബൈയിലെ ഓഫീസ് സമുച്ചയം സ്വന്തമാക്കി. മുംബൈയിലെ അന്ധേരിയിലെ ഓഷിവാരയില്‍ വാണിജ്യ സമുച്ചയമാണ് ബച്ചൻ സ്വന്തമാക്കിയത് . 60 കോടി രൂപക്കാണ് ബിസിനസ് ടവറിലെ മൂന്ന് നിലകള്‍ ബച്ചന്‍ വാങ്ങിയത്. ഈ കെട്ടിടത്തിന് 27, 28, 29 നിലകളിലായി 8,429 ചതുരശ്ര അടിയാണുള്ളത്. ബച്ചൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 3.57 കോടി രൂപയാണ് അടച്ചത്.

ബച്ചന് 12,000 ചതുരശ്ര അടിയുള്ള വേറെയുo നാല് ഓഫീസുകള്‍ ഉണ്ട് . അതിൽ ഒരു നില വാര്‍ണര്‍ മ്യൂസിക് ഇന്ത്യക്ക് ദീര്‍ഘകാല കരാറില്‍ വാടകക്ക് നല്‍കിയിരിക്കുകായാണ്. ബച്ചനെ കൂടാതെ കാജോള്‍, കാര്‍ത്തിക ആര്യന്‍, സാറാ അലിഖാന്‍ എന്നിവര്‍ക്കും അന്ധേരിയില്‍ വാണിജ്യ സമുച്ചയങ്ങളുണ്ട് എന്നാണ് റിപ്പോർട്ട് .

ഈയിടെ ബീച്ച് ടൗണില്‍ ആഡംബര വില്ല നിര്‍മിക്കുന്നതിനായി അലിബാഗിലെ ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍നിന്ന് ഭൂമി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അയോധ്യയിലെ ശ്രീരമാ ജന്മഭൂമി ക്ഷേത്രത്തിന് സമീപം വീട് നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങിയിരുന്നു.

മുംബൈയില്‍ ബച്ചന്‍ കുടുംബത്തിന് നിരവധി സ്വത്തുക്കള്‍ ഉണ്ട്. അടുത്തയിടെ അമിതാഭ് ബച്ചനും ഭാര്യ ജയയും മകള്‍ ശ്വേത നന്ദക്ക് മുംബൈ ജുഹുവിലെ ആഡംബര ബംഗ്ലാവ് സമ്മാനമായി നൽകിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *