Your Image Description Your Image Description

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനെട്ടാം ലോക്സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുൽ സത്യപ്രതിജ്ഞ നടത്തിയത് .

സത്യപ്രതിജ്ഞയ്ക്കായി രാഹുൽ എത്തിയപ്പോൾ ‘ഭാരത് ജോഡോ’, ‘ഇന്ത്യ’ എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ‘ജയ് ഹിന്ദ്, ജയ് സംവിധാൻ’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതജ്ഞ അവസാനിപ്പിച്ചത്.

രാഹുൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ച് വയനാട് ഉപേക്ഷിച്ച് ശേഷം റായ്ബറേലി നിലനിർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *