Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും പിടിച്ചുപറി സംഘം , മലയാളിയുടെ മൊബൈല്‍ഫോണുo പണവും തട്ടിയെടുത്തു. നഗരത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്നവരില്‍നിന്നാണ് മൊബൈല്‍ ഫോണും പണവും തട്ടുന്ന സംഘങ്ങള്‍ വീണ്ടും എത്തിയത് . ഇവർ ലക്ഷ്യം വെക്കുന്നത് റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് .

കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെതീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന ഒരു മലയാളിയെ പിൻ തുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ അയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു തുടർന്ന് പിന്നാലെ ഓടിനോക്കിയെങ്കിലും സംഘം വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. മില്ലേഴ്സ് ടാങ്ക് ബണ്ട് റോഡിലായിരുന്നു സംഭവം നടന്നത് . ഉടൻ ഹൈഗ്രൗണ്ട് പോലീസില്‍ പരാതിനല്‍കി.

വിജനമായ സ്ഥലങ്ങളിൽ രാത്രി ഒമ്പതിനുശേഷമാണ് പിടിച്ചുപറിസംഘങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് . അതിനാല്‍ പോലീസ് പട്രോളിങ് രാത്രികാലങ്ങളില്‍
ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. മുമ്പ് പുലര്‍ച്ചെ തീവണ്ടികളിലും ബസുകളിലും വന്നിറങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞിരുന്നു.

കലാസിപാളയം, മജെസ്റ്റിക്, മഡിവാള എന്നീ ഭാഗങ്ങളിലായിരുന്നു കവര്‍ച്ചസംഭവങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് . കവര്‍ച്ചയ്ക്ക് പലരും പരാതിപ്പെടാന്‍ തയ്യാറാകാത്തത് കൊള്ളസംഘത്തിന് വളരെയധികം സഹായകമാവുകയാണ്. അതേസമയം പോലീസില്‍ പരാതിനല്‍കിയാലും വേണ്ട നടപടികൾ ഒന്നും എടുക്കാത്ത സാഹചര്യത്തിലാണ് ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തത്.

Leave a Reply

Your email address will not be published. Required fields are marked *