Your Image Description Your Image Description

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നടത്തുന്നതിലൂടെ 180 ദിവസം അവധി നൽക്കാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ .വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കുമാണ് 180 ദിവസം (ആറു മാസം) അവധി നല്‍ക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് . 1972-ലെ സെല്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വാടകഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന വേളയിൽ അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല.

വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥര്‍ക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളില്‍ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവാണ് ജൂണ്‍ 18ന് പുറത്തിറക്കിയത്. വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നതിന് 2002-ലാണ് ഇന്ത്യയില്‍ ഇത് നിയമവിധേയമായത്

Leave a Reply

Your email address will not be published. Required fields are marked *