Your Image Description Your Image Description

ഹോനോലുലു: കടലിൽ സർഫ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു. ഹവായിയിലെ ഗോട്ട് ഐലൻഡിൽ വച്ച് ജൂൺ 23-ന് വൈകുന്നേരം ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായ തമയോ പെറിയാണ് കൊല്ലപ്പെട്ടത്. അപകടത്തിന് സാക്ഷിയായ വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിച്ച് അറിയിച്ചു. തുടർന്ന് പെറിയെ അധികൃതർ ജെറ്റ് സ്‌കീ ഉപയോഗിച്ച് കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . നടന്റെ മരണത്തിന് തൊട്ട് പിന്നാലെ ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സി’ലാണ് താരം അഭിനയിച്ചത്. അതേസമയം താരം ലോസ്റ്റ്, ഹവായ് ഫൈവ്-0 മുതലായ സീരിസുകളിലും ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ് 2 മുതലായ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *