Your Image Description Your Image Description

കൊച്ചി: ഒന്നരവയസ്സുകാരന്റെ ദേഹത്തേക്ക് ടെലിവിഷൻ മറിഞ്ഞുവീണ് ദാരുണാന്ത്യം . മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത് .

കുട്ടിയുടെ ദേഹത്തേക്ക് കളിക്കുന്നതിനിടെ ടി.വി. സ്റ്റാന്റുൾപ്പെടെ ടെലിവിഷൻ മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ,അവിടുന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു . തലയ്ക്കും കഴുത്തിനുമുൾപ്പെടെ ഗുരുതരമായി കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അ‌ധികൃതർ അ‌റിയിച്ചു.

നസിയയാണ് കുട്ടിയുടെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. തുടർനടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *