Your Image Description Your Image Description

ഇടുക്കി: കട്ടപ്പന ടൗണിലെ സീബ്രാ ലൈനുകൾ അപ്രത്യക്ഷമായതോടെ കാൽനടയാത്രികർ അടക്കം റോഡ് മുറിച്ച് കടക്കുന്നത് സാങ്കൽപ്പികമായി. നഗരത്തിലെ സീബ്രാ ലൈനുകൾ മാഞ്ഞ് പോയതിനാൽ കാൽനട യാത്രികർ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. സീബ്രാലൈൻ മാഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയത് രേഖപെടുത്താൻ ഇതുവരെയും നടപടി ആയിട്ടില്ല.

കട്ടപ്പന നഗരത്തിലെ ഏറ്റവും തിരക്കുള്ള മേഖലയാണ് സെൻട്രൽ ജംഗ്ഷൻ. ഇവിടെ മൂന്ന് സ്ഥലങ്ങളിലായി സീബ്രാ ലൈനുകൾ ഉണ്ടായിരുന്ന ആളുകൾ ഇതുവഴി സുരക്ഷിതമായാണ് റോഡ് മുറിച്ച് കടന്നിരുന്നത്. എന്നാൽ നിലവിൽ ഇതെല്ലാം മാഞ്ഞ് പോയി. ആളുകൾ സാങ്കൽപ്പിമായാണ് നിലവിൽ റോഡ് മുറിച്ച് കടക്കുന്നത്. ഇത് അപകട ഭീഷണി ഉയർത്തുകയാണ്. സമാന രീതിയിൽ തന്നെയാണ് കട്ടപ്പനയിലെ മറ്റ് മേഖലകളിലെ സീബ്രാ ലൈനുകളുടെ അവസ്ഥയും.

ട്രാഫിക് പൊലീസുകാർ നിയന്ത്രിക്കാൻ ഉണ്ടെങ്കിലും സീബ്രാ ലൈനുകൾ മാഞ്ഞ് പോയത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ആളുകൾ കൂട്ടമായും ഒറ്റയ്ക്കുമായി വിവിധ സ്ഥല ആളിലൂടെ മുറിച്ച് കടക്കുന്നത് വാഹന ഡ്രൈവർമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനാസ്ഥയാണ് കാരണമെന്ന ആരോപണം ശക്തമാണ്. നഗരസഭ അധികൃതർ മുൻകൈ എടുത്ത് കട്ടപ്പന നഗരത്തിലെ മാഞ്ഞ് പോയ സീബ്രാ ലൈനുകൾ പുതുതായി വരയ്ക്കുവാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *