Your Image Description Your Image Description

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതി പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു. തുടർന്ന് ആകാശിന് പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതല തിരിച്ചുനൽകുകയും ചെയ്തു. ലഖ്‌നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിൽ വച്ചാണ് ഈ തീരുമാനം നടപ്പാക്കിയത് . ആകാശ് ആനന്ദിനെ രണ്ടാം തവണയാണ് മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്.

ആകാശിനെ 2023 ഡിസംബറിൽ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ ഈ തീരുമാനം മാറ്റുകയും ശേഷം ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തിൽ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നൽകിയത് .

മായാവതി സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം2019ൽ വീണ്ടും പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോൾ ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിക്കുകയായിരുന്നു. പിന്നീട് സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. അങ്ങനെ ആകാശിനെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകരിൽ ഒരാളായി നിർത്തി . അതോടെ പാർട്ടിയിൽ ആകാശിന്റെ സാന്നിധ്യവും 2022ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം നടത്തിയ പദയാത്രയും ഒക്കെ തന്നെ പാർട്ടിക്ക് കരുത്ത് പകർന്നുവെന്നും പറയുക ഉണ്ടായി .

10 ലോക്‌സഭാ സീറ്റുകൾ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മായാവതിയുടെ പാർട്ടി നേടിയപ്പോൾ ബിഎസ്പിക്ക് 2024 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻസാധിച്ചിരുന്നില്ല. 37 ലോക്‌സഭാ സീറ്റുകൾഅഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിനേടിയപ്പോൾ ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന് വരുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *