Your Image Description Your Image Description

നവാഗതനായ നവീൻ ജോണിന്റെ സംവിധാനത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രo ‘പാർട്നേഴ്സ്’ജൂലായ് അഞ്ചിന് തീയേറ്ററുകളിൽ എത്തുo . കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത് . ചിത്രത്തിലെ പുതിയ ഗാനം റിലീസായി.ചിത്രത്തിൽ ധ്യാനും നായികയുമായുള്ള പ്രണയ ഗാന’ഇന്നോളം തോന്നാ കൗതുകം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. സംഗീതം ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഒരുക്കിയിരിക്കുന്നത് .

ജൂലായ് അഞ്ചിന് തീയേറ്ററിൽ എത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

പിച്ചെെക്കാരൻ’ നിലൂടെ ശ്രദ്ധ്യേയായി അഭിനയ രംഗത്ത് എത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. കൂടാതെ ചിത്രത്തിൽ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു.

Leave a Reply

Your email address will not be published. Required fields are marked *