Your Image Description Your Image Description

യൂറോകപ്പ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വിപണിമൂല്യം 12,120 കോടി. അതിലെ മൂന്നുതാരങ്ങൾക്ക് ആയിരം കോടിക്ക് മുകളിലാണ് മൂല്യമുള്ളത് . എന്നാൽ, ഈ ടീമിന് ആദ്യരണ്ടു മത്സരം കഴിയുമ്പോൾ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല . സെർബിയക്കെതിരേ ഒരു ഗോളിന് ജയിച്ച ടീം ഡെൻമാർക്കിനെതിരേ സമനിലവഴങ്ങുകയും ചെയ്തു. ഇതോടെ ഈ ടീമിനെതിരേയും പരിശീലകൻ ഗാരേത് സൗത്ത്‌ഗേറ്റിനെതിരേയും ആരാധകർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി .

. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ങാം, ഫിൽ ഫോഡൻ, ബുക്കയോ സാക്ക, കെയ്ൽ വാക്കർ, ജോൺ സ്‌റ്റോൺസ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, കോൾ പാൽമർ തുടങ്ങി പേരുകേട്ട താരങ്ങൾ ടീമിലുണ്ട്. എന്നാലും , കളിക്കളത്തിൽ മികച്ച പ്രകടനം വരാത്തതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.

ടീമിൽ രണ്ടു കളിയിലായി രണ്ടു ഗോളുകളാണ് ഉണ്ടായിരുന്നത് . ആകെ ഷോട്ടുകളുടെ എണ്ണം 17. ടീമിന്റെ ശരാശരി ബോൾ പൊസഷൻ 51 ശതമാനo . ടീമിന്കാണികളെ ആകർഷിക്കാൻ കഴിയുന്നരീതിയിൽ കളിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാനപ്രശ്നം. മികച്ചരീതിയിൽ അറ്റാക്കിങ് ഫുട്‌ബോൾ കളിക്കാനുള്ള വിഭവങ്ങളുണ്ടായിട്ടും അതിനെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമർശനമാണ് സൗത്ത്ഗേറ്റിനുനേരേ ഉയരുന്നത്.

സെർബിയക്കെതിരേ 4-3-3 , ഡെൻമാർക്കിനെതിരേ 4-2-3-1 എന്നീ ശൈലിയിലുമായിട്ടാണ് ഇംഗ്ലണ്ട് കളിച്ചത്. ഹാരി കെയ്ൻ-ഫിൽ ഫോഡൻ-ബുക്കയോ സാക്ക ത്രയത്തെ മുന്നേറ്റത്തിൽ കളിപ്പിക്കുകയും അറ്റാക്കിങ് മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിങ്ങാമിനെ നിയോഗിക്കുകയുമാണ് സൗത്ത്ഗേറ്റ് ചെയ്തത് . എന്നാൽ, ടീമിന് എതിർഹാഫിൽ കടുത്തരീതിയിൽ പ്രസ്സിങ് നടത്താനും, കൂടാതെ അപകടകരമായ നീക്കങ്ങൾ സംഘടിപ്പിക്കാനും ഇംഗ്ലണ്ടിന്റെ മധ്യ-മുന്നേറ്റനിരയ്ക്ക് കഴിയാതെ വന്നു .

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ കോൾ പാൽമറെയും ആന്റണി ഗോർഡനെയും ഇതുവരെ കളിപ്പിക്കാത്തതിനും മറ്റുമായി പരിശീലകന് പഴികേൾക്കേണ്ടിവന്നിരുന്നു .

മിന്നുന്ന പ്രകടനമാണ് ചെൽസിക്കായി പാൽമറും ന്യൂകാസിലിനായി ഗോർഡനും കാഴ്ച്ച വച്ചത് . ടീം നേരിടുന്ന ഗോൾക്ഷാമത്തിന് അറുതിവരുത്താൻ പാൽമറെ പകരക്കാരനായെങ്കിലും പരിഗണിക്കാമെന്നാണ് ആരാധകരുടെ പക്ഷം. ഇംഗ്ലണ്ട് സൗത്ത്‌ഗേറ്റിനു കീഴിലായി 97 മത്സരങ്ങളിലായിട്ടാണ് കളിക്കുന്നത് . 61 ജയം ടീം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *