Your Image Description Your Image Description

മനാമ: വേനല്‍ക്കാല ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘ഓപ്പണ്‍ ഹൗസില്‍’ മനാമയിലുണ്ടായ അഗ്‌നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനാമ സൂഖിലുണ്ടായ തീ പിടുത്തത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടമായവരുടെയും നഷ്ടം നേരിട്ടവരുടെയും പ്രശ്‌നങ്ങള്‍ സാമൂഹിക സംഘടനാ പ്രതിനിധകള്‍ അംബാസഡറോട് വിശദീകരിച്ചു.

അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും സംബന്ധിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനായി എല്‍എംആര്‍എ സംഘടിപ്പിക്കുന്ന പരിപാടിയെക്കുറിച്ചും അംബാസഡര്‍ വിശദീകരിച്ചു. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്‌ളീഷ് ഭാഷകളിലായി സംഘടിപ്പിക്കപ്പെട്ട ഓപ്പണ്‍ 30 ലധികം പേര്‍ പങ്കെടുത്തു. എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീം, കോണ്‍സുലാര്‍ ടീം, അഭിഭാഷകരുടെ പാനല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഓപ്പണ്‍ ഹൗസ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *