Your Image Description Your Image Description

ചെന്നൈ: വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടയിൽ പ്രകടനം നടത്തിയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ പിറന്നാളാഘോഷo സംഘടിപ്പിച്ചത് വിജയുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.

കുട്ടി സ്റ്റേജില്‍ സാഹസിക പ്രകടനo നടത്തുന്നതിനിടയിൽ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. സംഭവത്തിൽ കുട്ടിയ്ക്ക് പുറമേ സംഘാടകരിലൊരാള്‍ക്കും പരിക്കേറ്റു.

50 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *