Your Image Description Your Image Description

അമരാവതി: വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നിർമിക്കുന്ന കേന്ദ്ര കമ്മറ്റി ഓഫീസ് കെട്ടിടം സംസ്ഥാന സർക്കാർ ഇടിച്ചു നിരത്തി . ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) അധികാരം പിടിച്ചെടുത്തതിനു തൊട്ട് പിന്നാലെയാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് .

കെട്ടിടം നിർമിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉപയോ​ഗിച്ച് ശനിയാഴ്ച രാവിലെ 5.30-നാണ്കെട്ടിടം പൊളിച്ചുനീക്കിയത്.

വൈഎസ്ആർസിപി കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈ നടപടിയെ കോടതി സ്റ്റേ ചെയ്തു. അതിനാൽ ഈ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ എങ്ങനെ ഒരു പൊളിക്കൽ നടപടിക്ക് ഒരുങ്ങിയത് . അതേസമയം ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് വൈഎസ്ആർസിപി ആരോപോപിച്ചു. ടിഡിപി സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് പാർട്ടി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

വൈ.എസ്. ജ​ഗൻമോഹൻ റെഡ്ഡി 2018-ൽ മുഖ്യമന്ത്രി ആയപ്പോൾ, അമരാവതിയിൽ ചന്ദ്രബാബു നായിഡു തുടങ്ങിവെച്ച നിർമാണ പ്രവർത്തനങ്ങൾ എല്ലാം അനധികൃതമാണെന്ന് ആരോപിച്ച് സർക്കാർ പൊളിച്ചുനീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *