Your Image Description Your Image Description

ജാതിസെന്‍സസ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പുചൂടിലേക്ക് രാജ്യം കടക്കവേ, പ്രതിപക്ഷ ഇന്ത്യാസഖ്യം ജാതിസെന്‍സസ് പ്രചാരണവിഷയമാക്കാനിരിക്കെയാണ് ആർ.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്.

ജാതിസെന്‍സസിനോട് ബി.ജെ.പി.ക്ക് എതിര്‍പ്പില്ലെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞെങ്കിലും അതില്‍ നിന്നൊഴിഞ്ഞുമാറാനാണ് സാധ്യത. ജാതിസെന്‍സസ് ഇല്ലാതെതന്നെ പട്ടികജാതി-പിന്നാക്ക വിഭാഗക്കാര്‍ക്ക് പരിഗണന നല്‍കുന്ന ഫോര്‍മുലാ പരീക്ഷണം തിരഞ്ഞെടുപ്പുനടന്ന ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലടക്കം ബി.ജെ.പി. നടപ്പാക്കിയിട്ടുണ്ട്. ബിഹാറിലെ ജാതി സെന്‍സസിനെ അവിടത്തെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ കക്ഷികളും അനുകൂലിച്ചപ്പോള്‍ അതില്‍ ബി.ജെ.പി.യും ഉള്‍പ്പെട്ടിരുന്നു. ബി.ജെ.പി.യുടെ ഹിന്ദു ധ്രുവീകരണത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നീക്കമാണ് ജാതിസെന്‍സസ് പ്രചാരണായുധമാക്കുന്നതിലൂടെ ഇന്ത്യാ മുന്നണി നടത്തുന്നതെന്ന ആശങ്ക പാര്‍ട്ടി ക്യാമ്പുകളിലുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *