Your Image Description Your Image Description

തിരുവനന്തപുരം ∙ ജൂലൈ ഒന്നിന് 4 വർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനം നേടിയെത്തുന്ന വിദ്യാർഥികൾക്ക് സ്വാഗതോത്സവമൊരുക്കും. പരിപാടിക്ക് മലയാളത്തിൽ ഉചിതമായ പേരുകൾ ക്ഷണിക്കുന്നതായി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു .

തൊഴിൽശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിക്കുംവിധം ക്യാംപസ് അന്തരീക്ഷം സർഗാത്മകമായി മാറ്റുന്നതാണ് 4 വർഷ ബിരുദ പരിപാടി. ഇതുപ്രതിഫലിക്കുന്ന പേരുകൾക്കാവും മുൻഗണന നൽകുക. ഒരാൾക്ക് ഒന്നിലേറെ പേരുകൾ നിർദേശിക്കാം. 24ന് രാവിലെ 10ന് അകം hednlogocontest@gmail.com എന്ന വിലാസത്തിൽ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *