Your Image Description Your Image Description

കോഴിക്കോട്: ഗുഡ്സ് ഓട്ടോയിൽ തീപടർന്നുണ്ടായ അപകടത്തിൽ രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ.ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്നാണ് തീ ഉയർന്നാണ് അപകടം ഉണ്ടായത് . പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിലാണ് അപകടം നടന്നത് .

ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിൽ നിർത്തിയിട്ട ഓട്ടോയുടെ അടിഭാ​ഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് . തീ ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിൽ ആ സമയം ഉണ്ടായിരുന്ന മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്‌സ്റ്റിങ്ഗ്വിഷര്‍ ഉപയോ​ഗിച്ച് തീ അണയ്ക്കുന്നതും ചെയ്യുന്നത് വീഡിയോയിൽ കാണാം

Leave a Reply

Your email address will not be published. Required fields are marked *