Your Image Description Your Image Description

അൽതവില്ല വിസെന്റീന(ഇറ്റലി): മുൻ ഇറ്റാലിയൻ ഫുട്‌ബോൾ സൂപ്പർതാരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച. ആയുധങ്ങളുമായെത്തിയ മോഷ്ടാകളുമായുള്ള ഏറ്റുമുട്ടലിൽ ബാജിയോയുടെ നെറ്റിക്കു പരിക്കേറ്റു. വടക്കൻ ഇറ്റലിയിലെ അൽതവില്ല വിസെന്റീനയിലെ വില്ലയിൽ ഇറ്റലി-സ്പെയിൻ കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കവർച്ച നടന്നത് . വീട്ടിൽ അഞ്ചുപേരാണ് അതിക്രമിച്ചുകയറിയതെന്ന് ചില പ്രാദേശികമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . അക്രമണത്തെ തുടർന്ന് ബാജിയോയുടെ നെറ്റിയിൽ തുന്നലിട്ടു.

അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ 40 മിനിറ്റിലധികം വീട്ടിനകത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് തോക്കുകൊണ്ടുള്ള അടിയിൽ താരത്തിന്റെ നെറ്റിക്കു പരിക്കേറ്റു . സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *