Your Image Description Your Image Description

യഷ് രാജ് ഫിലിംസിന്റെ ‘മഹാരാജ്’ എന്ന ഹിന്ദി സിനിമയെ ഒ.ടി പ്‌ളാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുവാൻ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് സംഗീത വിഷേനാണ് വൈഷ്ണവവിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയെന്ന പരാതി തള്ളി കളഞ്ഞത് .

മഹാരാജ്. എന്ന സിനിമ നടന്‍ ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റചിത്രമാണ് . ജൂണ്‍ 13-ന് ഹൈക്കോടതിസിനിമയെ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെത്തുടര്‍ന്ന് പ്രദര്‍ശനം സ്റ്റേചെയ്തിരുന്നു. പിന്നീട് നിര്‍മാതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ജഡ്ജി കഴിഞ്ഞദിവസം സിനിമകണ്ടു. സിനിമ കണ്ടതോടെ ജഡ്‌ജിക്ക് പ്രാഥമികമായി ഒരുസമുദായത്തിന്റെയും വികാരം വ്രണപ്പെടുന്ന ഒന്നും സിനിമയിലില്ലെന്ന് കോടതി വ്യക്തമായി .

സെന്‍സര്‍ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയാതായിരുന്നു . ഒരു വൈഷ്ണവന്‍തന്നെയായ കര്‍സന്‍ഭായ് മുള്‍ജി സാമൂഹികതിന്മകള്‍ക്കുനേരേ നടത്തുന്ന പോരാട്ടമാണ് കഥാതന്തുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

1862-ലെ മുള്‍ജിയുടെ പേരില്‍ പുഷ്ടി മാര്‍ഗി ആചാര്യന്‍ ജദുനാഥജി അപകീര്‍ത്തിക്കേസിനെ അവലംബിച്ചാണ് സിനിമയെന്നായിരുന്നു ആരോപണം. അതിനാൽ ജദുനാഥജിക്കുനേരേ മുള്‍ജി തന്റെ മാസികയില്‍ ലൈംഗികാരോപണമുന്നയിച്ചിരുന്നു. എന്നാല്‍, പിന്നീട് ബ്രിട്ടീഷ് നീതിപീഠം മുള്‍ജി നിരപരാധിയെന്ന് വിധിച്ചു. ആ വിധിയില്‍ ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആ പാത തന്നെയാണ് സിനിമയും പിന്തുടരുന്നുവെന്നും പരാതിയിൽ ഉണ്ടായി .

എന്നാൽ സിനിമ കേസിലേക്ക് നയിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണെനാണ് കോടതിക്ക് വ്യക്തമാക്കിയത് . 2013-ല്‍ സൗരഭ് ഷാ എഴുതിയ പുസ്തകമാണ് അവലംബം. അന്ന് സാമുദായികപ്രശ്‌നങ്ങളൊന്നും ഉണ്ടായതുമില്ല. സമ്പ്രദായം വ്യക്തിയെക്കാള്‍ പ്രധാനമെന്ന സന്ദേശം സിനിമ നല്‍കുന്നു. 1862-ലെ കേസിനുശേഷവും വൈഷ്ണവസമ്പ്രദായം വളരുകയാണ് ഉണ്ടായത് -വിധിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *