Your Image Description Your Image Description

 

മ്യൂണിക്ക്: യൂറോ കപ്പിൽ ഫ്രാൻസ് – നെതർലൻഡ്‌സ് വമ്പൻ പോരാട്ടം സമനിലയിൽ. ഇരുടീമിനും ഗോൾ നേടാനായില്ല. ഫ്രാൻസിന് ആശ്വാസം. നെതർലൻഡ്‌സിന് നിരാശ. സാവി സിമോൺസ് ഡച്ച് പടയ്ക്കായി വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിളിച്ചു. ദീർഘനേരത്തെ പരിശോധനയ്‌ക്കൊടുവിലാണ് നെതർലൻഡ്‌സിന് ഗോൾ നിശേധിച്ചത്. പരിക്കേറ്റ കിലിയൻ എംബാപ്പേ ഇല്ലാതെയിറങ്ങിയ ഫ്രാൻസ് പാഴാക്കിയത് നിരവധി അവസരങ്ങൾ. ഇതോടെ ഇരു ടീമിനൂം ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു. ഇരുവരും നാല് പോയിന്റോടെ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

യൂറോ കപ്പിൽ പോളണ്ടിനെ തോൽപിച്ച് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി ഓസ്ട്രിയ. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഓസ്ട്രിയയുടെ ജയം. തുടർച്ചയായ രണ്ടാം തോൽവിയോടെ പോളണ്ട് പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. ഒമ്പതാം മിനിറ്റിൽ ട്രോണറിലൂടെ ഓസ്‌ട്രേിയ മുന്നിലെത്തി. ഒപ്പമെത്താനുള്ള പോളണ്ടിന്റെ പരാക്രമങ്ങൾമുപ്പതാം മിനിറ്റിൽ ഫലം കണ്ടു. പരിക്കിൽനിന്ന് പൂർണ മോചിതനായില്ലെങ്കിലും അറുപതാം മിനിറ്റിൽ നായകൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ കളത്തിലിറക്കി.

എങ്കിലും പോളണ്ടിന് രക്ഷയുണ്ടായില്ല. തൊട്ടുപിന്നാലെ ഓസ്ട്രിയ മുന്നിൽ. ഗോളിന്റെ ആഘാതത്തിൽനിന്ന് പോളണ്ട് കരകയറും മുന്നേ ഓസ്ട്രിയ ജയം ഉറപ്പിച്ചു. പ്രധാന ടൂർണമെന്റിൽ പോളണ്ടിനെതിരെ ഓസ്ട്രിയയ്ക്ക് ആദ്യജയം. ഒപ്പം പ്രീക്വാർട്ടർ പ്രതീക്ഷയും. ചൊവ്വാഴ്ച നെതർലൻഡ്‌സിന് എതിരെയാണ് ഓസ്ട്രിയയുടെ അവസാന ഗ്രൂപ്പ് മത്സരം. പോളണ്ട് കരുത്തരായ ഫ്രാൻസിനെ നേരിടും

കോപ്പ അമേരിക്കയിലും സമനില
കോപ്പ അമേരിക്കയിൽ പെറു – ചിലെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുർതിർക്കുന്നതിലും ചിലെ മുൻതൂക്കം നേടി. എന്നാൽ പന്ത് ഗോൾവര കടത്താൻ ഇരുവർക്കും സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *