Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ആരെയെങ്കിലും ജഡ്ജിമാരാക്കണമെന്ന് കൊളീജിയത്തില്‍ താൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ യോഗ്യതയും സിനിയോറിറ്റിയും മാത്രം പരിഗണിച്ചാണെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍

മറ്റു കൊളീജിയം അംഗങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചിലരെ ജഡ്ജിമാരാക്കാൻ താൻ നിര്‍ബന്ധം പിടിച്ചതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി കൊളീജിയം ചേരാനായില്ലെന്ന ആരോപണം അദ്ദേഹം തള്ളി.

എഴുതാൻ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ആ എഴുതുന്നതില്‍ വസ്തുത വേണമെന്നും ഈ എഴുതിയത് ഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് ചുമരുകള്‍ക്കുള്ളില്‍ കൊളീജിയം അംഗങ്ങള്‍ക്കിടയില്‍ മാത്രം നടന്ന ഒരു ചര്‍ച്ച സംബന്ധിച്ച്‌ ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *