Your Image Description Your Image Description

പാലക്കാട്: സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുമായി ബന്ധപ്പെട്ട് ഇവ ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ക്ക് ജിയോ ടാഗിങ് വരുന്നു . അതിൽ കുരുമുളകിനു പുറമേ, ജാതിക്ക, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളാണ് കൃഷിവകുപ്പ് ജിയോ ടാഗിങ്ങില്‍ ഉള്‍പ്പെടുത്തുക. കയറ്റുമതി ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ്, ജൈവ സര്‍ട്ടിഫിക്കേഷന്‍ എന്നിവകൂടി ലക്ഷ്യമിട്ടാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങുന്നത് .

കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് ജി.പി.എസ്. വഴി കൃഷിയിടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും കര്‍ഷകരുമായി സമ്പര്‍ക്കം പുലര്‍ത്താനും ഈ സംവിധാനം സഹായകരമാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത് .

ഉത്പാദനരീതി, ഉപയോഗിക്കുന്ന വളങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്പന്നത്തിന് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ.) എന്നീ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുടെ സഹകരണവുo ഒപ്പം ഉറപ്പ് വരുത്തുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *