Your Image Description Your Image Description
Your Image Alt Text
മംഗളൂരു: പശുക്കളെ മോഷ്ടിച്ച കാറുകളില്‍ കടത്താൻ ശ്രമിക്കവെ രണ്ടു പേരെ മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. പടുകൊണാജെയിലെ ഇംറാൻ ഇബ്രാഹിം (24), കട്ടബെട്ടുവിലെ കെ.നസീര്‍ എന്ന നാച്ചി(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 നീല നിറമുള്ള സ്വിഫ്റ്റ്, വെളുത്ത റിറ്റ്സ് കാറുകളില്‍ ഓരോ പശുവിനേയും കിടാവിനേയും കിടത്തിയാണ് കടത്താൻ ശ്രമിച്ചത്.

ബജ്പെ പൊലീസ് സബ് ഇൻസ്പെക്ടര്‍ കുമരേശന്റെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹന പരിശോധനക്കിടെയാണ് പശുക്കടത്ത് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *