Your Image Description Your Image Description
Your Image Alt Text

ക്നൗ:  മഹര്‍ഷി വാല്‍മീകിയുടെ പേര് അയോദ്ധ്യാ വിമാനത്താവളത്തിന് നല്‍കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാര്‍.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കുറിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന് ഈ നിമിഷത്തില്‍ അഭിനന്ദനം അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അലോക് കുമാര്‍ പറഞ്ഞു.

ഭാരതത്തിലെ കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 4,500 പണ്ഡിതന്മാര്‍ അയോദ്ധ്യയില്‍ ഒത്തുകൂടും. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന രാജ്യത്തുടനീളമുള്ള വിശ്വാസികളെ ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *