Your Image Description Your Image Description

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘കൽക്കി 2898 എ.ഡി.‘ യിൽ ശോഭനയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു . ചിത്രത്തിൽ ശോഭന അതിഥി കഥാപാത്രമായ മറിയം എന്ന വേഷത്തിൽ എത്തുന്നു. വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷമാണ് താരം ഒരു തെലുങ്ക് ചിത്രത്തിൻ്റെ അഭിനയിക്കുന്നത് .

ശോഭനയുടെ ഈ കഥാപാത്രത്തെ നേരത്തെ അണിയറപ്രവർത്തകർ സർപ്രെെസ് ആക്കി വെച്ചിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലൂടെയാണ് താരത്തിന്റെ സാന്നിധ്യം പുറത്തുവിട്ടത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

‘കൽക്കി 2898 എ.ഡി’യുടെ ട്രെയിലർ പുറത്ത് വന്നതുമുതൽ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു ഉണ്ടായിരുന്നത് . ജൂണ്‍ 27-ന് ചിത്രം റിലീസിനായി തീയേറ്ററിൽ എത്തും .

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ കോർത്തിണക്കിയ ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നത് .

ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി ദീപിക പദുകോണാണ് എത്തുന്നത്. ചിത്രത്തിൽ ദിഷ പഠാനി, പശുപതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *