Your Image Description Your Image Description

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ ‘ഗഗനചാരി’യുടെ ട്രെയിലർ പുറത്തിറങ്ങി. പതിവ് ചിത്രങ്ങളിലെ രീതികളിൽനിന്ന് അൽപം മാറ്റി നിർത്തി രസകരമായൊരു ചലച്ചിത്രാനുഭവമായിരിക്കും ഈ പുതിയ ചിത്രമായ ഗഗനചാരിയുടെ ട്രെയിലർ സൂചിപ്പിക്കുന്നത്. അതേസമയം നവയുഗ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പുതിയ ചിത്രങ്ങളിൽ ഒന്നാണിത് .അടുത്തിടെയായി നടന്ന ചിത്രത്തിന്റെ പ്രിവ്യൂവുകളിൽ എല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെപ്പറ്റി പ്രേക്ഷകർക്ക് പറയാനുള്ളത് .

ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദർശിപ്പിക്കപ്പെടുന്നത് . കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. തിയേറ്ററുകളിലേക്ക് ജൂൺ 21-നാണ് എത്തുക.

അരുൺ ചന്തു ‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ഒരുക്കിയിരിക്കുന്നത് . ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ്‌ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന് വേണ്ടി ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിവ സായി സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു .

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയേഴ്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ആക്ഷൻ മാസ്റ്ററായി ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫീനിക്സ് പ്രഭുവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് . ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആർഒ- ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *