Your Image Description Your Image Description

ഡിജിറ്റലി സ്മാർട്ടായ പുതുതലമുറയ്ക്ക് പഠനത്തിൽ കൂടുതൽ സ്മാർട്ടാകാൻ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സഹായകരമാകും. അവ ഫലപ്രദമായും ഉത്തരവാദിത്ത ത്തോടെയും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമെന്നു മാത്രം. പ്ലസ്ടു ജയിച്ച് വിവിധ വിഷയങ്ങളിൽ ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് സഹായകരമാകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സങ്കേതങ്ങളിൽ വെറ്ററിനറി സർവകലാശാല പരിശീലനം സംഘടിപ്പിക്കുന്നു.

ഇത്തരം സാങ്കേതികവിദ്യകൾ പഠനത്തിലും ഗവേഷണത്തിലും ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നൽകുക. ജൂൺ 27, 28 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാംപസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വച്ചാണ് പരിശീലനം. ഓൺലൈനായും പങ്കെടുക്കാം. മീഡിയ കൺസൽട്ടന്റ് സുനിൽ പ്രഭാകർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ക്ലാസുകളുടെ വിഡിയോകളും ലഭിക്കും. നേരിട്ടു പങ്കെടുക്കുന്നവർക്ക് 2000 രൂപയും ഓൺലൈൻകാർക്ക് 1000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446203839.

Leave a Reply

Your email address will not be published. Required fields are marked *