Your Image Description Your Image Description

ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി കേരള സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാല 2024 പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: കുരീപ്പുഴ, കൊല്ലം– 691601. ഫോൺ: 9188909901, admission@sgou.ac.in, വെബ്: www.sgou.ac.in.

സ്വയംപഠനത്തിനുള്ള അച്ചടിച്ച മാറ്റർ, അതിന്റെ ഡി‍ജിറ്റൽ രൂപം, സഹായക കേന്ദ്രങ്ങളിലെ കൗൺസലിങ്, ഓൺലൈൻ കൗൺസലിങ്, വിഡിയോ സെഷനുകൾ എന്നിവയടങ്ങിയതാണ് അധ്യയനം. ബിരുദങ്ങൾ സാധാരണഗതിയിൽ പരമ്പരാഗത ബിരുദങ്ങൾക്കു തുല്യമായി പരിഗണിക്കും.

പ്രാദേശിക കേന്ദ്രങ്ങൾ

1. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്, ഫോൺ: 9188922089

2 എസ്എൻജിഎസ് കോളജ്, പട്ടാമ്പി, 9447419840

3. ഗവ. ആർട്സ് കോളജ്, തൃപ്പൂണിത്തുറ, 9447419840

4. ബ്രണ്ണൻ കോളജ്, തലശ്ശേരി, 9188922089

5. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, അക്കാദമിക് ബ്ലോക്ക്, കൊല്ലം. 8301045215

ലേണർ സപ്പോർട്ട് കേന്ദ്രങ്ങൾ
– കോളജുകൾ തിരുവനന്തപുരം (മാർ ഇവാനിയോസ്, സെന്റ് സേവ്യേഴ്സ്, നാഷനൽ– കല്ലാട്ടുമുക്ക്), കൊല്ലം (ഫാത്തിമ മാതാ, ടികെഎം ആർട്സ്), പത്തനംതിട്ട (അപ്ലൈഡ് സയൻസ് അടൂർ), ആലപ്പുഴ (എംഎസ്എം കായംകുളം), കോട്ടയം (ഗവ. നാട്ടകം), ഇടുക്കി (ഗവ. കട്ടപ്പന), എറണാകുളം (മഹാരാജാസ്, ശ്രീശങ്കര പെരുമ്പാവൂർ), തൃശൂർ (ഗവ. കുട്ടനെല്ലൂർ), പാലക്കാട് (എസ്എൻജിഎസ് പട്ടാമ്പി, വിക്ടോറിയ പാലക്കാട്), മലപ്പുറം (ഗവ. മുണ്ടുപറമ്പ, ഗവ. പെരിന്തൽമണ്ണ), കോഴിക്കോട് (ഫാറൂഖ്, ഗവ. പേരാമ്പ്ര, ഗവ. ആർട്സ് ആൻഡ് സയൻസ് മീഞ്ചന്ത), വയനാട് (ഗവ. കൽപറ്റ), കണ്ണൂർ (ബ്രണ്ണൻ തലശ്ശേരി, സെന്റ് ജോസഫ്സ് പിലാത്തറ), കാസർകോട് (ഗവ. കാസർകോട്)

ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ (എ) 4–വർഷ (8 സെമസ്റ്റർ) യുജി ഓണേഴ്സ്– വേണമെങ്കിൽ 3 വർഷത്തിനുശേഷം യുജി ഡിഗ്രി നേടി വിട്ടു പോരാം. ബിബിഎ (ഹ്യൂമൻ, റിസോഴ്സസ്, മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) ബികോം (ഫിനാൻസ്, മാർക്കറ്റിങ്, കോ–ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്്മെന്റ്) ബിഎ (ഇംഗ്ലിഷ് ഭാഷയും സാഹിത്യവും / മലയാളം ഭാഷയും സാഹിത്യവും / ഹിസ്റ്ററി / സോഷ്യോളജി) (ബി) 3–വർഷ (6 സെമസ്റ്റർ) യുജി ബിഎ (നാനോ ഒൻട്രപ്രനർഷിപ് / ബിഎ (നാനോ ഒൻട്രപ്രനർഷിപ് / ഭാഷയും സാഹിത്യവും: സംസ്കൃതം, അറബിക് / അഫ്സൽ–ഉൽ–ഉലമ / ഇക്കണോമിക്സ് / ഫിലോസഫി (ശ്രീനാരായണഗുരു ദർശനത്തിൽ സ്പെഷലൈസേഷൻ) / പൊളിറ്റിക്കൽ സയൻസ് / സൈക്കോളജി) ബിസിഎ (സി) 2–വർഷ (4 സെമസ്റ്റർ) പിജി എംകോം എംഎ (ഭാഷയും സാഹിത്യവും: ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്) / ഹിസ്റ്ററി / സോഷ്യോളജി / ഇക്കണോമിക്സ് / ഫിലോസഫി / പൊളിറ്റിക്കൽ സയൻസ് / പബ്ലിക് അഡ്മിനിസ്ട്രേഷൻ അപേക്ഷാരീതി, ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യത, ഫീസ് നിരക്കുകൾ എന്നിവയടക്കം പൂർണവിവരങ്ങൾക്ക് സൈറ്റിലെ പ്രോസ്പെക്ടസ് നോക്കാം. സംശയപരിഹാരത്തിന് ഫോൺ / ഇ–മെയിൽ വഴി ബന്ധപ്പെടാം.

* വിദൂരപഠനത്തോടൊപ്പം കൗൺസലർമാരുമായി സമ്പർക്കം
* സഹായിക്കാൻ 23 ലേണർ സപ്പോർട്ട് കേന്ദ്രങ്ങൾ
* പ്രായപരിധിയില്ല ∙ ഏതെങ്കിലും തൊഴിലിലിരിക്കുന്നവർക്കും പഠിക്കാം

* പഠിക്കാം ∙ മിതമായ ഫീസ്നിരക്കുകൾ

കേരളസർക്കാർ ഉദ്യോഗസ്ഥർക്ക് ചേരാം

* ഉദ്യോഗസ്ഥ–ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പ് ഈ മാസം 7നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കു സായാഹ്ന /പാർട്–ടൈം /വിദൂരവിദ്യാഭ്യാസ / ഓൺലൈൻ കോഴ്സുകളിൽ ചേർന്നു പഠിക്കാം. ഇതു സംബന്ധിച്ച വ്യവസ്ഥകൾ ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *