Your Image Description Your Image Description

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോർട്ട്  . അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണനയിൽ ഉള്ളത് . വയനാട്ടിൽ പ്രിയങ്കാ ഗാന്ധി ഉപതിരഞ്ഞെടുപ്പിൽ വരുന്നതോടെ ഇത് തിരഞ്ഞെടുപ്പിന് ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

യു.ഡി.എഫ്ഷാഫി പറമ്പിലിന് പകരം രാഹുലിനെ കളത്തിലിറക്കാനാണ് പദ്ധതിയിടുന്നത് . തുടർന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം . മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവിൽ യു.ഡി.എഫിന്റെ മുന്നിലില്ല.

 

രമ്യാ ഹരിദാസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും പിടിച്ച വോട്ടുകൾ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിച്ചത് . 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് .എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫിന്റെ പരിഗണനയിൽ ഉണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *