Your Image Description Your Image Description

പാലക്കാട്: പുള്ളിപ്പുലിയെ തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത് . വെട്ടുകുന്നേല്‍ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ വനത്തോട് ചേര്‍ന്നുള്ള തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനു കീഴില്‍ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം നടന്നത് .

ഏകദേശം അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. ചൊവ്വാഴ്ച ഉച്ചയോടെ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *