Your Image Description Your Image Description

ഡൽഹി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥിയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിനെ ഏറെ സ്നേഹത്തോടെ കാന്നുന്നുവെന്ന് പ്രിയങ്കയും പ്രതികരിച്ചു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് നൽകുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *