Your Image Description Your Image Description

ന്യുഡല്‍ഹി: ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി പുതിയ പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട് യുജിസി പ്രസിദ്ധീകരിച്ചു. രണ്ട് വര്‍ഷ പിജി, ഒരു വര്‍ഷത്തെ പി.ജി, പിജി ഡിപ്ലോ, എന്നീ ഓപ്ഷനുകള്‍ പിജി പ്രോഗ്രാമുകളില്‍ നല്‍കാന്‍ 2020 ലെ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ രണ്ടു വര്‍ഷ പിജി പ്രോഗ്രാമുകളില്‍ ഒരു വര്‍ഷം കഴിഞ്ഞ് എക്‌സിറ്റ് ഓപ്ഷന്‍ ഒരുക്കാനും നിര്‍ദേശിച്ചിരുന്നു. തിന്റെ അടിസ്ഥാനത്തില്‍ പുതിയ പരിഷ്‌കരണം യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പുതിയമാറ്റങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം എക്‌സില്‍ പോസ്റ്റും പങ്കിട്ടിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം, വഴക്കം, തിരഞ്ഞെടുപ്പിനുള്ള സാധ്യത എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടാണ് പുതിയ യുജിസ് ക്രെഡിറ്റ് ചട്ടകൂട്. നിലവില്‍ ബിരുദപ്രോഗ്രാമുകളിലെ മാറ്റവും ഉള്‍ക്കൊണ്ടാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ .

1 രണ്ട് വര്‍ഷ പിജി പ്രോഗ്രാമില്‍ രണ്ടാം വര്‍ഷം ഗവേഷണത്തിനായി മാറ്റിവെച്ചിരിക്കുന്നു, മൂന്ന് വര്‍ഷ ബിരുദധാരികള്‍ക്ക് അനുയോജ്യമായതാണിത്

2 നാലുവര്‍ഷ ഓണേര്‍സ്/ ഓണേര്‍സ് വിത്ത് റിസര്‍ച്ച് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ഒരു വര്‍ഷത്തെ പിജി പ്രോഗ്രാം.

3 തടസ്സങ്ങളില്ലാത്ത അക്കാദമിക് പുരോഗതിക്കായി സംയോജിത പഞ്ചവത്സര ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകള്‍.

പാഠ്യപദ്ധതിയുടെ പ്രത്യേകതകള്‍

1 കഴിവും താല്‍പ്പര്യവും അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മേജര്‍ മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു.

2 ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍, ഹൈബ്രിഡ് ലേണിംഗ് എന്നി ഓപ്ഷനുകള്‍ക്കൊപ്പം വ്യക്തിഗത കരിയര്‍ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം.

3 രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു വര്‍ഷത്തിന് ശേഷം കോഴ്‌സ് നിര്‍ത്തി പിജി ഡിപ്ലോമ നേടാന്‍ അവസരം

 

മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷ പിജി പ്രോഗ്രാം തിരഞ്ഞെടുക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം

1 മൂന്നും നാലും സെമസ്റ്ററില്‍ കോഴ്‌സ് വര്‍ക്ക് മാത്രം

2 മൂന്നാം സെമസ്റ്ററില്‍ കോഴ്‌സ് വര്‍ക്കും നാലാം സെമസ്റ്ററില്‍ ഗവേഷണവും

3 മൂന്നും നാലും സെമസ്റ്ററില്‍ ഗവേഷണം മാത്രം

ഒരു വര്‍ഷ പിജി പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം

1 കോഴ്‌സ് വര്‍ക്ക് മാത്രം തിരഞ്ഞെടുക്കാം

2 ഗവേഷണം മാത്രം

3 ഗവേഷണവും കോഴ്‌സ് വര്‍ക്കും ചെയ്യാനുള്ള അവസരം

വിശദവിവരങ്ങള്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Leave a Reply

Your email address will not be published. Required fields are marked *