Your Image Description Your Image Description

 

ഡൽഹി: ദീർഘദൂര യാത്രകൾക്കായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണം രണ്ട് മാസത്തിനുള്ളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ പരീക്ഷണത്തിന് ആറ് മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ​ഹ്രസ്വദൂര വന്ദേ ഭാരത് മെട്രോകളുടെ പരീക്ഷണവും നടക്കും. ദീർഘദൂര സർവീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സൗകര്യം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലുണ്ടാകും. 11 എസി 3 ടയർ കോച്ചുകൾ. നാല് എസി 2 ടയർ കോച്ചുകൾ, ഫസ്റ്റ് ക്ലാസ് എസി ഉൾപ്പെടെ 16 കോച്ചുകളായിരിക്കുമുണ്ടാകുക. 823 യാത്രക്കാർക്ക് സഞ്ചരിക്കാം.

മികച്ച കുഷ്യനുകൾ, മിഡിൽ, അപ്പർ ബെർത്തുകളിൽ സുഗമമായി കയറാൻ രൂപകൽപ്പന ചെയ്ത ഗോവണി, സെൻസർ ലൈറ്റിംഗ് എന്നീ സൗകരങ്ങളുണ്ടാകും. വന്ദേ ഭാരതിലേത് പോലെ ഓട്ടോമാറ്റിക് വാതിലുകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ്, ജെർക്കിങ് കുറയ്ക്കാനായി കോച്ചുകൾക്കിടയിൽ സെമി-പെർമനന്റ് കപ്ലറുകൾ എന്നിവയും സജ്ജീകരിക്കും. മണിക്കൂറിൽ 160-180 കിലോമീറ്ററായിരിക്കും വേ​ഗത.

 

Leave a Reply

Your email address will not be published. Required fields are marked *