Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ റണ്ണടിക്കാൻ കഴിയാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച് പാക് താരം ഇമാദ് വാസിം. ഇന്ത്യക്കെതിരെ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 12 ഓവറിൽ 72-2 എന്ന മികച്ച നിലയിലായിരുന്നു. എട്ട് വിക്കറ്റ് ശേഷിക്കെ എട്ടോവറിൽ ജയത്തിലേക്ക് 48 റൺസായിരുന്നു വേണ്ടിയിരുന്നത്. പതിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഫഖർ സമൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇമാദ് വാസിം 20-ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും 23 പന്തിൽ 15 റൺസ് മാത്രമാണ് നേടിയത്. അർഷ്ദീപിൻറെ പന്തിൽ എഡ്ജിലൂടെ നേടിയ ഒരേയൊരു ബൗണ്ടറി മാത്രമാണ് ഇമാദ് വാസിമിന് നേടാനായത്.

ഇരുപതാം ഓവറിലെ ആദ്യ പന്തിൽ തന്നെ പുറത്തായ ഇമാദ് വാസിം ഒത്തു കളിച്ച് മന:പൂർവം പന്ത് നഷ്ടമാക്കുകയായിരുന്നുവെന്ന് മുൻ നായകൻ സലീം മാലിക് അടക്കം അരോപിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ആറ് റൺസിനാണ് പാകിസ്ഥാൻ തോറ്റത് എന്ന് കണക്കിലെടുക്കുമ്പോൾ ഇമാദ് വാസിം നഷ്ടമാക്കിയ എട്ട് പന്തുകൾ അന്തിമ ഫലത്തിവ്‍ നിർണായകമായി. ഇതിനിടെയാണ് അന്ന് റണ്ണടിക്കാൻ കഴിയാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച് ഇമാദ് വാസിം രംഗത്തെത്തിയത്.

ഞാൻ കാരണം ടീമിൻറെ വിജയപ്രതീക്ഷകൾ ഇല്ലാതായി. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ശാന്തമായി കളി ഫിനിഷ് ചെയ്യുക എന്നതാണ് ഞാൻ ചെയ്യാറുള്ളത്. എന്നാൽ ഇന്ത്യക്കെതിരെ എനിക്കതിന് കഴിഞ്ഞില്ല. അതിൽ എനിക്ക് ഖേദമുണ്ട്. ഇപ്പോഴും ഖേദിക്കുന്നു. പക്ഷെ ജീവിതം എപ്പോഴും അങ്ങനെയാണ്. ചിലപ്പോൾ നമുക്ക് പിഴവ് പറ്റാം. കരിയറിലെ ഏറ്റവും നിർണായകഘട്ടത്തിൽ എനിക്ക് ടീമിന് ജയം സമ്മാനിക്കാാനായില്ല. അന്ന് ഞാൻ ബാറ്റ് ചെയ്തരീതി ശരിയായിരുന്നില്ല.അതിൽ ഞാൻ ഖേദിക്കുന്നു-ഇമാദ് വാസിം പറഞ്ഞു.

കരിയറിലെ ഏറ്റവും മോശം കാലം ഇതാണെന്നാണ് ഞാൻ കരുതുന്നത്. ഇതിലും ഇനി താഴാനാവില്ല. ഒരു കാലത്ത് ടി20 ക്രിക്കറ്റ് ഭരിച്ചിരുന്നവരായിരുന്നു ഞങ്ങൾ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഞങ്ങളുടെ സമീപനവും മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം, കളിക്കാരുടെ മനോഭാവം മാറ്റിയാൽ അവിശ്വസനീയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും ഇമാദ് വാസിം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *