Your Image Description Your Image Description

 

തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു. നിസ്വാർത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവർക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകു.

എല്ലാത്തരം വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുകയാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *