Your Image Description Your Image Description

 

കൊച്ചി: ഭവന വായ്പകൾ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ മനസിലാക്കുന്നത് ഇതിൻറെ സങ്കീർണതകൾ ഒഴിവാക്കാൻ ശമ്പളക്കാരെ സഹായിക്കും. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും നൽകുന്ന വായ്പയ്ക്ക് സാധാരണയായി ആ വസ്തു തന്നെയാവും ഈട്. ക്രെഡിറ്റ് സ്കോർ, വരുമാനം, വസ്തുവിൻറെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ലഭിക്കുന്ന വായ്പ നിർണയിക്കുക. 15, 20, 30 വർഷങ്ങളിലായി മുതലും പലിശയും ചേർത്തു തിരിച്ചടക്കുകയും വേണം.

ശമ്പളക്കാരായ വ്യക്തികൾക്കു തങ്ങളുടെ സ്വപ്ന ഭവനങ്ങൾ സ്വന്തമാക്കാൻ ഏറ്റവും പ്രായോഗിക മാർഗം ഭവന വായ്പകളാണെന്ന് പിരമൽ ഫിനാൻസ് ചീഫ് ബിസിനസ് ഓഫിസർ ജഗ്ദീപ് മല്ലറെഡ്ഡി പറഞ്ഞു.

ഭവന വായ്പയ്ക്കുള്ള അർഹതയാണ് ഇവിടെ സുപ്രധാന പങ്കു വഹിക്കുന്നത്. 23 മുതൽ 60 വയസു വരെയുള്ളവരായിരിക്കണം പൊതുവെ അപേക്ഷകർ. ഇതോടൊപ്പം സ്ഥിരതയുള്ള വരുമാനവും ഉണ്ടാകണം. 750 പോയിൻറിനു മുകളിലുള്ള ക്രെഡിറ്റ് സ്കോറും പലപ്പോഴും ഭവന വായ്പ ലഭിക്കാൻ നിർബന്ധമാകും.

വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ സാമ്പത്തിക സ്ഥിരത തെളിയിക്കാൻ വിവിധ രേഖകളും സമർപ്പിക്കണം. ശമ്പളക്കാരുടെ കാര്യത്തിൽ ആവശ്യമായ രേഖകൾ ലഭിച്ചു കഴിഞ്ഞാൽ വളരെ നേരിട്ടുള്ള പ്രക്രിയയാവും ഉണ്ടാകുക. ഇതിനു ശേഷം അനുമതിക്കത്തും നൽകും.

ഭവന വായ്പകൾ തെരഞ്ഞെടുക്കുന്നത് ശമ്പളക്കാരെ സംബന്ധിച്ചു നിരവധി നേട്ടങ്ങളാണു നൽകുന്നത്. കുറഞ്ഞ പലിശ നിരക്കുകൾ എന്നതു തന്നെ ഏറ്റവും പ്രധാന ഘടകം. മറ്റു വായ്പകളേക്കാൾ വേഗത്തിൽ ഇത് അനുവദിക്കപ്പെടുകയും ചെയ്യും. അപ്രതീക്ഷിത ഘട്ടങ്ങൾ നേരിടാൻ ഉതകുന്ന വിധത്തിലെ ഇൻഷുറൻസും സാമ്പത്തിക സ്ഥാപനങ്ങൾ ലഭ്യമാക്കും. ആദായ നികുതി ആനുകൂല്യങ്ങളാണ് മറ്റൊരു നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *