Your Image Description Your Image Description

 

കൊച്ചി: മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ (ചെന്നൈ) ആരംഭിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ എൻഎസ്എഫ്250ആർ വിഭാഗം ആദ്യ റൗണ്ടിൻറെ ആദ്യ റേസിൽ തിളക്കമാർന്ന പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. രക്ഷിത് എസ് ധവെ ഈ വിഭാഗത്തിൽ 11:12.157 സമയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:50.285 എന്ന മികച്ച ലാപ് സമയവും 16കാരനായ രക്ഷിത് കുറിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. തൻറെ അന്താരാഷ്ട്ര പരിചയവുമായി ട്രാക്കിൽ ഇറങ്ങിയ മലപ്പുറം സ്വദേശി മൊഹ്സിൻ പി 0.443 സെക്കൻഡിൻറെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. 11:16.226 സമയത്തിലാണ് മൊഹ്സിൻ മുഴുവൻ ലാപ്പും പൂർത്തിയാക്കിയത്. എ. എസ് ജെയിംസ് 11:16.669 സമയത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൽ ഉണ്ടാവുക. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെന്നൈയിൽ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.

 

Leave a Reply

Your email address will not be published. Required fields are marked *