Your Image Description Your Image Description

·ഇന്ത്യയിലെ ആദ്യത്തെയും സുരക്ഷിതവുമായ ഇ.വിയായി പഞ്ച് ഇ.വി

·നക്‌സോൺ ഇ.വിയ്ക്കും ഭാരത് എൻ.സി.പിയിൽ നിന്ന് 5സ്റ്റാർ റേറ്റിങ്ങ്

കൊച്ചി: ടാറ്റ മോട്ടോർസിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്റെ തുടക്കാരുമായ ടാറ്റ പാസഞ്ചർ ഇലക്ടിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ടി.പി.ഇ.എം) വാഹനങ്ങളായ പഞ്ച് ഇ.വി, നെക്‌സോൺ ഇ.വി എന്നിവയ്ക്ക് ഭാരത് – എൻ.സി.എ.പി സുരക്ഷാ റേറ്റിങ്ങിൽ 5 സ്റ്റാർ റേറ്റിങ്ങ്‌. ഇതുവരെ ഏതൊരു വാഹനവും നേടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന സ്‌കോറുകളാണ് പഞ്ച് ഇ.വി നേടിയിരിക്കുന്നത്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് (എ.ഒ.പി) 31.46/32, ചൈൽഡ് ഒക്യുപേഷൻ പ്രൊട്ടക്ഷന് (സി.ഒ.പി) 45/49 പോയിന്റുകൾ, എന്നിവയാണ് പഞ്ച് ഇ.വിയ്ക്ക് കിട്ടിയിരിക്കുന്ന റേറ്റിങ്ങുകൾ. നെക്‌സോൺ ഇ.വി എ.ഒ.പിയ്ക്ക് 29.86/32, സി.ഒ.പിയ്ക്ക് 44.95/49 എന്നീ പോയിന്റുകളും നേടി. ഇതോടെ ഭാരത് – എൻ.സി.എ.പി, ഗ്രോബൽ – എൻ.സി.എ.പി ടെസ്റ്റുകളിൽ ഉടനീളം 5 സ്റ്റാർ സ്‌കോർ നേടുന്ന എസ്.യു.വി പോട്ട്‌ഫോളിയോകളുടെ ഏറ്റവും സുരക്ഷിതമായ ശ്രേണിയുള്ള ഒരേയൊരു ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം) ആണ് ടാറ്റ മോട്ടോർസ്.

നെക്‌സോൺ ഇ.വി, പഞ്ച് ഇ.വി എന്നിവയ്ക്ക് ഭാരത്-എൻ.സി.എ.പിയുടെ കീഴിൽ 5 സ്റ്റാർ റേറ്റിങ്ങ് ലഭിച്ച ഈ സുപ്രധാന നാഴികക്കല്ലിൽ ടാറ്റാ മോട്ടോർസിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്ത് സുരക്ഷിതമായ വാഹനങ്ങൾക്കായുള്ള ഇന്ത്യൻ സർക്കാരിന്റെ വീക്ഷണത്തിന് അടിവരയിടുന്നതാണ് ഈ സർട്ടിഫിക്കേഷൻ. ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തെ ‘ആത്മനിർഭർ’ ആക്കുന്നതിൽ ഭാരത് എൻ.സി.എ.പിയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയെ ആഗോള ഓട്ടോമൊബൈൽ ഹബ്ബാക്കി മാറ്റാനും അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി മൂല്യം വർധിപ്പിക്കാനുമുള്ള സർക്കാരിന്റെ കാഴ്ച്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ ഭാരത് എൻ.സി.എ.പി കാർ സുരക്ഷാ മാനദണ്ഡം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുകാലത്ത് ചർച്ച ചെയ്യപ്പെടാത്ത സുരക്ഷയാണ് ഇപ്പോൾ ഇന്ത്യൻ കാർ വാങ്ങുന്നവരുടെ പ്രധാന മുൻഗണനയെന്നും ടാറ്റാ മോട്ടോർസിന്റെ ഡി.എൻ.എയിൽ പതിഞ്ഞിരിക്കുന്ന സുരക്ഷ വ്യവസായത്തിന്റെ മാനദണ്ഡമാക്കി മാറ്റിയിരിക്കുകയാണെന്നും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ആൻഡ് ടാറ്റാ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് എം.ഡി ശൈലേഷ് ചന്ദ്ര പറഞ്ഞു. വിലനിലവാരം കണക്കിലെടുക്കാതെ, നിർമിക്കുന്ന ഒരോ വാഹനത്തിലും ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നെന്ന് ഉറപ്പാക്കിക്കൊണ്ട് സുരക്ഷ ചർച്ച ചെയ്യുന്നതിൽ വഴികാട്ടിയാകുകയാണ് ടാറ്റാ മോട്ടോർസ്. സർക്കാരിന്റെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഭാരത് എൻ.സി.എ.പി പ്രോട്ടോകോൾ മികച്ച ഫലങ്ങളോടെ നയിക്കുന്ന ആദ്യ നിർമാതാവാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനമായ പഞ്ച് ഇ.വി നിർമിക്കുന്നതിലും 5 സ്റ്റാർ റേറ്റിങ്ങോടെ നെക്‌സോൺ ഇ.വി സുരക്ഷിതത്വത്തിന്റെ പാരമ്പര്യം തുടരുന്നതിലും അഭിമാനവും സന്തോഷവുമുണ്ട്. എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും പിന്തുടരാനുള്ള ഒരു മാനദണ്ഡം സ്ഥാപിക്കുന്ന രീതിയിൽ ഭാരത് എൻ.സി.എ.പിയുടെ കീഴിൽ ടെസ്റ്റ് ചെയ്ത ഞങ്ങളുടെ നാല് എസ്.യു.വികളും 5 സ്റ്റാർ റേറ്റിങ്ങ് നേടി. മുന്നോട്ട് നോക്കുമ്പോൾ ഓരോ ഉപഭോക്താക്കൾക്കും സുരക്ഷിതമായ ഭാവി സൃഷ്ടിക്കുന്നതിന് വഴിയൊരുക്കാൻ വിപുലമായ ഗവേഷക സംഘത്തിന്റെ പിന്തുണയോടെ സുരക്ഷയുമായി ബന്ധപ്പെട്ട സജീവ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ച് ഇ.വി അവതരിപ്പിച്ചത് മുതൽ ഇ.വി പ്രേമികൾക്കും ആദ്യമായി വാഹനം വാങ്ങുന്നവർക്കും പ്രിയപ്പെട്ട വാഹനമാണ്. ഗ്രാമീണ മേഖലകളിലെ വിപണിയിൽ 35 ശതമാനം ഉടമകളാണ് പഞ്ച് ഇ.വിയ്ക്ക് ഉള്ളത്. ലോങ്ങ് റെയ്ഞ്ച്, മികച്ച പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, സെഗ്മെന്റ് 2 -3 ന് മുകളിലുള്ള വാഹനങ്ങളിൽ കാണപ്പെടുന്ന സവിശേഷതകൾ തുടങ്ങിയവയുള്ള പഞ്ച് ഇ.വി 10000ലധികം അംഗങ്ങളെ ടാറ്റ കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കാൻ കാരണമായി. യഥാർത്ഥ ഇലക്ട്രിക് എസ്.യു.വി എന്നതിലുപരി മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെയ്പ്പാണിത്. സൗകര്യത്തിനും ഭാരത്തിനും മുകളിലുള്ള അനുഭവം പ്രദാനം ചെയ്ത് ഉപഭോക്താക്കൾക്ക് പ്രാപ്യമായ ഒരു പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ച് ഇ.വി.

ഇന്ത്യയുടെ ഇ.വി വിപ്ലവത്തിന്റെ കിക്ക് സ്റ്റാര്‍ട്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെക്‌സോണ്‍ ഇ.വി 2020ല്‍ ലോഞ്ച് ചെയ്തതു മുതല്‍ 68,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2023ല്‍ അനാച്ഛാദനം ചെയ്ത എസ്.യു.വിയുടെ അപ്‌ഡേറ്റ് ചെയ്ത ഗെയിം ചേഞ്ചിങ്ങ് അവതാര്‍ ഇന്ത്യയിലെ മുഴുവന്‍ വാഹന വ്യവസായത്തിനും ഒരു സുപ്രധാന കുതിച്ചുചാട്ടം സൃഷ്ടിച്ചു. ഇതിന്റെ ശ്രദ്ധേയമായ രൂപകല്‍പ്പന, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഡ്രൈവിങ്ങ് അനുഭവം, തകര്‍പ്പന്‍ കണ്ടുപിടിത്തങ്ങള്‍ എന്നിവ ഇതിനെ വാഹനങ്ങളിലെ ഒരു യഥാര്‍ത്ഥ ഗാഡ്ജറ്റാക്കി മാറ്റുകയും ഇന്ത്യന്‍ ഇ.വി വ്യവസായത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *