Your Image Description Your Image Description

ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഒരു കത്തോലിക്കാ പള്ളിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം. രണ്ട് വൈദികരെ ശാരീരികമായി മർദിച്ച സംഘം പത്ത് ലക്ഷം രൂപയും തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പ്രധാന ​ഗേറ്റ് തകർത്താണ് പ്രതികൾ അകത്തുകയറിയത്. ആക്രമണത്തിൽ വൈദികരായ അലോയിസ് സാൽക്സോ (72), നിരിയാൽ ബിലുങ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. ഹോസ്റ്റലിൽ നിന്നും മറ്റുമായി പിരിച്ച പത്ത് ലക്ഷം രൂപയാണ് മോഷണം പോയത്. പന്ത്രണ്ട് പേരോളം വരുന്ന സം​ഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് നി​ഗമനം. ‌‌സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *