Your Image Description Your Image Description

ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ അവസാനത്തിലാണ് ഈദ്-ഉൽ-അദ്ഹ വരുന്നത്. മക്കയിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഹജ്ജ്. അതിനാൽ, ഹജ്ജിനുശേഷം, ബക്രീദ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാനുമുള്ള മികച്ച അവസരമായി മാറുന്നു.

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഖുര്‍ആൻ നിര്‍ദ്ദേശിക്കുന്ന അഞ്ച് നിബന്ധനകളിൽ ഒന്നാണ് ഈ കര്‍മ്മം. മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, അവരുടെ മകൻ ഇസ്മാഇൽ എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ. ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

ഹജ്ജ് കര്‍മ്മങ്ങൾ

പുരുഷന്മാര്‍ കരയടിക്കാത്ത 2 കഷ്ണം തുണികൾ ധരിച്ചു കൊണ്ടും സ്ത്രീകള്‍ ഹിജാബ് ധരിച്ചുകൊണ്ടുമാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമായ ഇഹ്റാം കെട്ടുന്നതോടെ രാജാവും പ്രജയും എല്ലാം തുല്യമാകുന്നു എന്നാണ് സങ്കൽപ്പം. ഈ സമയം നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.

  • നിശ്ചിത മീകാത്തുകളിൽ‌ വെച്ച് ഇഹ്‌റാം ചെയ്യുക.
  • കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കുക.
  • ഘനവടിവുള്ള ഈ കെട്ടിടത്തെ മുൻ നിർത്തി പ്രാർഥിക്കുക.
  • കഴിയുന്നവർ ഹജറുൽ അസ്‌വദ് ചും‌ബിക്കുക.
  • സഫാ മർവ്വ കുന്നുകൾക്കിടയിൽ ഓടുക.
  • സംസം വെള്ളം കുടിക്കുക.
  • അറഫയിൽ പോയി ഭജനമിരിക്കുക.
  • മുസ്ദലിഫയിൽ പോയി കല്ലുകൾ ശേഖരിക്കുക.
  • മിനയിൽ പോയി രാപ്പാർക്കലും പിശാചിനെ കല്ലെറിയൽ.
  • തല മുണ്ഡനം ചെയ്യുക.
  • മൃഗങ്ങളെ ബലി നൽകുക.
  • അവസാനം ഈദുൽ അദ്ഹ ആഘോഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *