Your Image Description Your Image Description

 

ആൻറിഗ്വ: ട്വൻറി 20 ലോകകപ്പ് 2024ൽ സൂപ്പർ 8 പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു. രണ്ട് ഗ്രൂപ്പുകളിലായി ആകെ എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ 8 ഘട്ടത്തിലേക്ക് ഇതിനകം ആറ് ടീമുകളാണ് സ്ഥാനമുറപ്പിച്ചത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി നാല് ടീമുകൾ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.

ടി20 ലോകകപ്പിൽ ടീമുകളുടെ പോരാട്ടം എട്ടായി ചുരുങ്ങുകയാണ്. സൂപ്പർ 8 ഘട്ടത്തിലേക്ക് ഇതിനകം ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), അഫ്‌ഗാനിസ്ഥാൻ (ഗ്രൂപ്പ് സി), വെസ്റ്റ് ഇൻഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി), യുഎസ്‌എ (ഗ്രൂപ്പ് എ) എന്നിവ ഇടംപിടിച്ചുകഴിഞ്ഞു. ഇനി രണ്ട് ടീമുകൾക്ക് കൂടി സൂപ്പർ എട്ടിലേക്ക് എത്താം. ഗ്രൂപ്പ് ബിയിൽ സ്കോട്‌ലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളിലൊന്നും ഡിയിൽ ബംഗ്ലാദേശ്, നെതർലൻഡ്‌സ് ടീമുകളിലൊന്നും സൂപ്പർ 8ലെത്തും. സൂപ്പർ 8 റൗണ്ടിൽ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ഒന്നിൽ ഇതുവരെ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, യുഎസ്‌എ ടീമുകൾ ഗ്രൂപ്പ് രണ്ടിലും ഉൾപ്പെടുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാനും കാനഡയും അയർലൻഡും ബി ഗ്രൂപ്പിൽ നമീബിയയും ഒമാനും സി ഗ്രൂപ്പിൽ നിന്ന് ന്യൂസിലൻഡും ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും ഡി ഗ്രൂപ്പിൽ നിന്ന് നേപ്പാളും ശ്രീലങ്കയുമാണ് ഇതുവരെ പുറത്തായത്. ആൻറിഗ്വയിൽ ജൂൺ 19നാണ് സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിക്കുക. ഇന്ന് നടക്കുന്ന നമീബിയക്കെതിരായ മത്സരം സൂപ്പർ എട്ടിലെത്താൻ ഇംഗ്ലണ്ടിന് നിർണായകമാണ്. ഓസ്ട്രേലിയയെ തോൽപിച്ചാൽ സ്കോട്‌ലൻഡിനും നേപ്പാളിനെ തോൽപിച്ചാൽ ബംഗ്ലാദേശിനും സൂപ്പർ എട്ടിലെത്താം. അതേസമയം ബംഗ്ലാദേശ് തോൽക്കുകയും ശ്രീലങ്കയെ നെതർലൻഡ് തോൽപിക്കുകയും ചെയ്‌താൽ നെറ്റ് റൺറൈറ്റ് വിധിയെഴുതും.

Leave a Reply

Your email address will not be published. Required fields are marked *