Your Image Description Your Image Description

 

ഇടുക്കി: സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി എ.ജി. രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാൾ മെഡിക്കൽ ലീവിലായിരുന്നു ഇയാൾ. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇയാളുടെ ഫോൺ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോൺ ഓണാകുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.

കുമളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കുമളി പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Leave a Reply

Your email address will not be published. Required fields are marked *