Your Image Description Your Image Description

 

കൊച്ചി: സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) കേരളത്തിലെ വിദ്യാർത്ഥികൾക്കായി നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ ബ്ലൂട്രോണിക്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ്സിൽ നിക്ഷേപ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു.

സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിലും മൂലധന വിപണിയിലെ നിക്ഷേപത്തിന് അനുസൃതമായി അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിപുലമായ പ്രേക്ഷകരെ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിപാടി മലയാളത്തിലും ഇംഗ്ലീഷിലും നടത്തി. നിക്ഷേപങ്ങളുടെ അടിസ്ഥാനകാര്യങ്ങളെ കൂടാതെ ഒരു ഡിപ്പോസിറ്ററി എങ്ങനെ പ്രവർത്തിക്കുന്നു എന്നതും വിഷയങ്ങളിൽ ഉൾപ്പെടുന്നു.

മൂലധന വിപണിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുന്നതിൽ നിക്ഷേപക വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ നിക്ഷേപകർക്ക് മൂലധന വിപണിയിലെ സങ്കീർണ്ണതകളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും ഒരു ആത്മനിർഭർനിവേശക് ആകാനും ആവശ്യമായ അറിവും നൈപുണ്യവും നൽകാനാണ് സിഡിഎസ്എൽ ഐപിഎഫ് ലക്ഷ്യമിടുന്നത്.

ചെങ്ങന്നൂർ ഗവൺമെൻറ് ഐടിഎെ ഫോർ വിമൻ, ബിഷപ് ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ് കൊല്ലം, ഗവൺമെൻറ് ഐടിഎെ മരട് തുടങ്ങി വിവിധ സ്ഥാപനങ്ങളിലും നിക്ഷേപ ബോധവൽക്കരണ പരിപാടികൾ നടന്നു.

സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സിഡിഎസ്എൽ ഐപിഎഫ ഈ വർഷ ംകൂടുതൽ നിക്ഷേപക ബോധവത്കരണ പരിപാടികൾ രാജ്യവ്യാപകമായി നടത്തുന്നത് തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *