Your Image Description Your Image Description

 

  • ഗ്രീൻഷൂ ഓപ്ഷൻ പ്രാഥമിക തുകയായ 25 ദശലക്ഷം ഡോളറിൽ നിന്ന് ഉയർന്ന് 38 ദശലക്ഷം ഡോളറായായാണ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
  • ഇതിൻറെ ഗ്രീൻഷൂ ഓപ്ഷനിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), ബാങ്ക് ഓഫ് ബഹറൈൻ, കുവൈറ്റ് ബി.എസ്.സി, ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), മെഗാ ഇൻറർനാഷണൽ കമേഴ്സ്യൽ ബാങ്ക് (ലബാൻ ബ്രാഞ്ച്) എന്നിവയാണ് പങ്കെടുത്തത്.

കൊച്ചി: മുൻനിര ഇന്ത്യൻ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ തങ്ങളുടെ എക്സ്ടേണൽ കമേഴ്സ്യൽ ബോറോയിങ് (ഇസിബി) സംബന്ധിച്ച പുതിയ നിർണായക വിവരങ്ങൾ പ്രഖ്യാപിച്ചു. ഇസിബിയുടെ ഗ്രീൻഷൂ ഓപ്ഷൻ പ്രാഥമിക തുകയായ 25 ദശലക്ഷം ഡോളർ എന്നതിൽ നിന്ന് 38 ദശലക്ഷം ഡോളർ ഓവർസബ്സ്ക്രിപ്ഷനാണ് നടന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), ബാങ്ക് ഓഫ് ബഹറൈൻ, കുവൈറ്റ് ബി എസ് സി, ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാ്ഞ്ച്), മെഗാ ഇൻറർനാഷണൽ കമേഴ്സ്യൽ ബാങ്ക് (ലബാൻ ബ്രാഞ്ച്) എന്നിവയാണ് ഈ ഗ്രീൻഷൂ ഓപ്ഷനിൽ പങ്കെടുത്തത്.

സോഷ്യൽ ലീൻ കോർഡിനേറ്റർ കൂടിയായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് മാത്രമായി നടത്തിയ വിജയകരമായ 75 ദശലക്ഷം ഡോളറിൻറെ പ്രാഥമിക സമാഹരണത്തെ തുടർന്നാണ് ഗ്രീൻഷൂ ഓപ്ഷനിലേക്കു നീങ്ങിയത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് മുത്തൂറ്റ് മൈക്രോഫിനിൻറെ വളർച്ചയിലും ലക്ഷ്യത്തിലുമുള്ള ശക്തമായ ആത്മവിശ്വാസമാണ് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നത്.

തങ്ങളുടെ ഇസിബി പേപ്പറുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിച്ച മികച്ച പ്രതികരണത്തിൽ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദഫ് സയീദ് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസിലും അതിൻറെ സാമൂഹിക പ്രതിഫലനങ്ങളിലും ഉള്ള വിശ്വാസത്തിൻറെ സാക്ഷ്യപത്രമാണ് വർധിപ്പിച്ച ഗ്രീൻഷൂ ഓപ്ഷൻ. മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള വാഗ്ദാനങ്ങൾ ലഭിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. തങ്ങളുടെ സാമ്പത്തിക സ്രോതസുകൾ വൈവിധ്യവൽക്കരിക്കാൻ ഇതു സഹായകമാകും. മൈക്രോഫിനാൻസ് വായ്പകൾ വിവിധ മേഖലകളിൽ ലഭ്യമാക്കിയും വനിതാ സംരംഭകത്വം പ്രോൽസാഹിപ്പിച്ചും സാർവത്രിക വളർച്ച വഴിയും എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ ചട്ടക്കൂടിൽ കൊണ്ടുവരാനുള്ള തങ്ങളുടെ പദ്ധതിയെ ഇവ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *