Your Image Description Your Image Description

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട മെറിറ്റ് സീറ്റ് അലോട്മെന്റും പ്രസിദ്ധീകരിച്ചു.ഭിന്നശേഷിക്കാർക്കുള്ള സീറ്റുകളിലടക്കം 239961 പേർക്കാണ് ഇതുവരെ അലോട്മെന്റ് ലഭിച്ചത്. 70100 സീറ്റുകളാണ് മെറിറ്റിൽ ബാക്കിയുള്ളത്. കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് 35607 മെറിറ്റ് സീറ്റുകളാണ് ഇതുവരെ അലോട്ട് ചെയ്തത്. 14600 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ട് 23439 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ട് 23439 സീറ്റുകൾ അലോട്ട് ചെയ്തു. 8057 സീറ്റാണ് മെറിറ്റിൽ ബാക്കി.

അലോട്മെന്റ് ലഭിച്ചവർ ജൂൺ 13 ന് വൈകിട്ട് 4 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടണം. ആദ്യ ഓപ്ഷൻ തന്നെ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനമാണ് നേടേണ്ടത്. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.

രണ്ടാം അലോട്മെന്റിനൊപ്പം എയ്ഡഡ് സ്കൂളുകളിൽ കമ്യൂണിറ്റി ക്വോട്ടയിലും എയ്ഡഡ് ക്വോട്ടയിലും പ്രവേശനവും നടക്കുന്നുണ്ട്. മെറിറ്റ് സീറ്റിൽ അപേക്ഷിച്ചവർക്ക് താൽപര്യമനുസരിച്ചു മറ്റു ക്വോട്ടയിലേക്കും അപേക്ഷിക്കാം. എന്നാൽ ഒരു ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് മറ്റൊരു ക്വോട്ടയിലേക്കു സീറ്റ് മാറ്റാനാകില്ല.

ആദ്യ 2 അലോട്മെന്റിനു ശേഷവും ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ ജനറൽ ക്വോട്ടയിലേക്കു മാറ്റിയ ശേഷമാകും .19ന് മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ട പ്രവേശനം പൂർത്തിയാക്കി 24നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റും പ്രസിദ്ധീകരിച്ചു. അതിലും ജൂൺ 13 ന് വൈകിട്ട് 4 വരെയാണ് പ്രവേശന സമയം.

Leave a Reply

Your email address will not be published. Required fields are marked *