Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൺ: ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ വെടിവെച്ചുവെന്നും ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഒരു വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചുവെന്നും യു.എൻ ഏജൻസി കൂട്ടിച്ചേർത്തു.ഇതുമായി വ്യക്തമായ പ്രതികരണം നൽകാൻ ഇസ്രായേൽ തയാറായിട്ടില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.

വടക്കൻ ഗസ്സയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇസ്രായേൽ ആർമി നിർദേശിച്ച വഴിയിലൂടെയാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *