Your Image Description Your Image Description

2005-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി മംമ്ത മോഹന്‍ദാസ് സിനിമ അഭിനയത്തിന്റെ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്താന്‍ മംമ്തയ്ക്ക് കഴിഞ്ഞിയിട്ടുണ്ട് . അതേസമയം അഭിനയത്തോടൊപ്പം തന്നെ പിന്നണിഗായിക എന്ന നിലയിലും അവര്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .

സിനിമയിലേക്ക്‌ കൂടുതലായി കടക്കുന്നതിനിടയിലാണ് അര്‍ബുദത്തോടും ചര്‍മരോഗമായ വിറ്റിലിഗോയോടും പൊരുതിയ മംമ്ത കുറച്ചുവര്‍ഷങ്ങളായി ലോസ് ആഞ്ജലിസിലും ഇന്ത്യയിലുമായാണ് ജീവിക്കുന്നത്. ഇപ്പോൾ താന്‍ കേരളത്തിലേക്ക് താമസം മാറ്റിയെന്നും ഒരാളുമായി ഡേറ്റിങ്ങിലാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞത് .

‘ലോസ് ആഞ്ജലിസിലുള്ള ഒരു വ്യക്തിയുമായി പ്രണയുമുണ്ടായിരുന്നു. ലോങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടുനിന്നില്ല. എന്നെ സംബന്ധിച്ച് ബന്ധങ്ങള്‍ പ്രധാനമാണ്. പക്ഷേ അത് വളരെ സുഖമമായി പോകുന്നതുമാകണം. എന്റെ ജീവിതത്തിന്റെ മറ്റു വശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂന്ന് തവണയെങ്കിലുമൊക്കെ നമുക്ക് പരീക്ഷിച്ചുനോക്കാം. അവസരം നല്‍കാം. എന്നാല്‍ അതിനപ്പുറത്തേക്ക് സമ്മര്‍ദ്ദം താങ്ങാനാകില്ല. അത്തരമൊരു ബന്ധം എനിക്ക് ആവശ്യമില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ്ങിലാണ്. സന്തോഷവതിയുമാണ്. ജീവിതം എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നമുക്ക് നോക്കാം’-മംമ്ത അഭിമുഖത്തില്‍ പറയുന്നു.

ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭനുമായി 2011-ല്‍ മംമ്ത മോഹന്‍ദാസ് വിവാഹിതയായി . എന്നാല്‍ ഒരു വര്‍ഷത്തെ ആയുസേയുണ്ടായിരുന്നു ആ ബന്ധത്തിന് . പിന്നീട് ഇരുവരും 2012-ല്‍ വിവാഹമോചിതരായി.

Leave a Reply

Your email address will not be published. Required fields are marked *