Your Image Description Your Image Description

ആരാധനാലയങ്ങളിൽ ശബ്ദ സംവിധാനങ്ങൾ നിയന്ത്രിക്കുന്നവർക്കായി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്ക്കൂൾ ഓഫ് ലിറ്റർജിക് മ്യൂസിക്കിലെ ഓഡിയോ ഡിപ്പാർട്ട്മെന്റ് നടത്തുന്നസർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ച് ക്ലാസ്സുകൾ ജൂലൈ ആദ്യവാരം ആരംഭിക്കുന്നു. സൗണ്ട് -ഓഡിയോ എൻജിനീയർ ദമൻ സൂദ്, സംഗീത സംവിധായകൻ ജെറി അമൽദേവ്, സൗണ്ട് കൺസൽറ്റന്റ് ജോസ് ശങ്കൂരിക്കൽ, വിജയ് കുര്യൻ തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് കോഴ്സ് നടത്തുന്നത്. ആറു മാസമാണ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ദൈർഘ്യം. ഈ മേഖലയിൽ അഭിരുചിയുള്ള ആർക്കും കോഴ്സിനു ചേരാം. പ്രായ പരിധിയില്ല. Harman, Shure Yamaha , Meyer Sound Laboratories തുടങ്ങിയ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോഴ്സിൽ ദേവാലയങ്ങളിൽ ശബ്ദ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങളും നൽകുന്നു. വിദ്യാർഥികൾക്ക് പ്രവർത്തിപരിചയം ലഭിക്കുവാൻ എല്ലാ ഉപകരണങ്ങളോടുകൂടിയ ലാബും ശ്രുതി സ്‌കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിൽ സജ്ജമാക്കിയിട്ടുണ്ട്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കേരളത്തിലെ പ്രശസ്തമായ ഒാഡിയോ–വിഷ്വൽ കമ്പനികളിൽ ഇന്റേൺഷിപ്പിനുള്ള അവസരമുണ്ട്. ശ്രുതി സ്ക്കൂൾ ഓഫ് ലിറ്റർജിക് മ്യൂസിക്കിന്റെ ചുമതലയിലാണ് പരുമല പള്ളിയിൽ ആധുനിക രീതിയിലുള്ള ശബ്ദ സംവിധാനങ്ങൾ ഒരുക്കിയത്. അപേക്ഷകൾ ജൂൺ 25നു മുൻപായി ഇ – മെയിലായോ തപാലായോ അയയ്ക്കാം.വിശദവിവരങ്ങൾക്ക് വിളിക്കുക : +919656085384, +919447409452. സന്ദർശിക്കുക : https://www.srutimusic.o

Leave a Reply

Your email address will not be published. Required fields are marked *