Your Image Description Your Image Description
Your Image Alt Text

പാറ്റ്‌ന: ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. നിതീഷ് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്നാണ് ആഗ്രഹമെന്നും അതിനാണ് പാര്‍ട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറല്‍ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു.

പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലന്‍ സിങ് രാജി വെച്ചതിനെ തുടര്‍ന്നാണ് നിതീഷിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ആര്‍ജെഡിയോട് കൂടുതല്‍ താല്‍പര്യം കാണിച്ചതിനെ തുടര്‍ന്നാണ് ലലന്‍ സിങ്ങിനെ മാറ്റിയതാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നിതീഷ് ബിജെപിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് എന്ന തരത്തിലുള്ള സൂചനകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *