Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടർന്ന് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ടു.

വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. ഡല്‍ഹി വിമാനത്താവളത്തിലെ വളരെ കുറഞ്ഞ ദൃശ്യപരിധിയാണ് വിമാനം തിരിച്ചുവിടാന്‍ കാരണം.

രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി കനത്ത മൂടല്‍ മഞ്ഞാണ് . നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളാണ് വൈകുന്നത്. ചില വിമാന സര്‍വ്വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട് .

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 മീറ്ററാണ് രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരിധി. 400 മുതല്‍ 800 മീറ്റര്‍ വരെയാണ് റണ്‍വേ വിഷ്വല്‍ റെയ്ഞ്ച് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *